download 10

കേന്ദ്ര പരോക്ഷ നികുതി, കസ്റ്റംസ് ബോര്‍ഡ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഫെഡറല്‍ ബാങ്ക് വഴി ചരക്കു സേവന നികുതിഅടയ്ക്കാനുള്ള സംവിധാനം സജ്ജമായി. നെറ്റ് ബാങ്കിങ് മുഖേനയുള്ള ഇപേമെന്റ്, നെഫ്റ്റ്/ ആര്‍ടിജിഎസ് കൗണ്ടറിലൂടെ അടക്കുന്ന കാശ്, ചെക്ക്, ഡിഡി, തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് ജിഎസ്ടി അടയ്ക്കാവുന്നതാണ്. ഇപേമെന്റുകളും ശാഖയില്‍ നേരിട്ടെത്തിയുള്ള പേമെന്റുകളും തത്സമയം തീര്‍പ്പാക്കും. ഇതര ബാങ്കുകളുടെ ചെക്കുകള്‍ മുഖേനയുള്ള പേമെന്റുകള്‍ തീര്‍പ്പാക്കുന്നത് ക്ലിയറിങിനെടുക്കുന്ന സമയത്തെ ആശ്രയിച്ചിരിക്കും. നിലവിലെ ഇടപാടുകാര്‍ക്കും ഭാവി ഇടപാടുകാര്‍ക്കും രാജ്യത്തുടനീളമുള്ള ഫെഡറല്‍ ബാങ്കിന്റെ ശാഖകളില്‍ സേവനം ലഭിക്കും. ഇതര ബാങ്ക് ഇടപാടുകാര്‍ക്കും ശാഖകളില്‍ നേരിട്ടെത്തി പേമെന്റ് ചെയ്യാവുന്നത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *