വിസിമാരെ നിയമിക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കുന്നതിന്റെ ഭാഗമായി സർവകലാശാല പ്രതിനിധിയെ നൽകാൻ അടിയന്തര നടപടി കൈകൊള്ളാൻ വൈസ് ചാൻസിലർമാർക്ക് ഗവർണർ നിർദേശം നൽകി. കേരള,എംജി, കുസാറ്റ്, കണ്ണൂർ, മലയാളം,കെടിയു, അഗ്രിക്കച്ചർ, ഫിഷറീസ്, വിസി മാർക്കാണ് രാജ്ഭവനിൽ നിന്ന് കത്തയച്ചത്. ഒരു മാസത്തിനുള്ളിൽ യോഗം വിളിച്ചു ചേർക്കുകയും, പ്രതിനിധിയെ തിരഞ്ഞെടുക്കുകയും വേണം. യൂണിവേഴ്സിറ്റികൾ ആവശ്യമായ നടപടികൾ എടുത്തില്ലെങ്കിൽ സുപ്രീംകോടതി വിധിപ്രകാരം ഗവർണർ സ്വന്തമായി സെർച്ച് കമ്മിറ്റി രൂപീകരിക്കും.കൂടാതെ പുതിയ വിസിയെ നിയമിക്കുന്നതിന്റെ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്യുമെന്ന് കത്തിൽ സൂചിപ്പിക്കുന്നു. കേരള സർവകലാശാലയുടെ സെർച്ച് കമ്മിറ്റി രൂപീകരണവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരള ഹൈക്കോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
കേരള വിസി സെനറ്റ് യോഗം ഫെബ്രുവരി 16 ന് വിളിച്ചു ചേർക്കാൻ രജിസ്ട്രാർക്ക് നിർദേശം നൽകി.യൂണിവേഴ്സിറ്റി പ്രതിനിധികളെ തെരഞ്ഞെടുക്കാൻ കേരള, എം ജി, കണ്ണൂർ, കാർഷിക എന്നീ സർവാകലാശാലകളിൽ സെനറ്റിനും,മറ്റ് സർവകലാശാലകളിൽ സിൻഡിക്കേറ്റ് സമിതികൾക്കുമാണ് അധികാരം.