സർക്കാർ സംസ്ഥാനത്തെ സർവകലാശാലകളിൽ വിസിമാരെ നിയമിക്കാത്തതിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസി നിയമന ബില്ല് രാഷ്ട്രപതി അംഗീകരിച്ചിട്ടില്ല. സർക്കാർ എന്തുകൊണ്ടാണ് വിസിമാരെ നിയമിക്കാത്തത്?. കേരളത്തിലെ സർവകലാശാലകളിൽ വൈസ് ചാൻസലർമാർ ഇല്ലാത്തതിനുള്ള കാരണം സർക്കാർ ഉണ്ടാക്കിയ തടസങ്ങളാണ്. രാഷ്ട്രീയ കാരണങ്ങളാൽ കേരളത്തിലെ വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാക്കുകയാണ് സർക്കാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സർക്കാർ സംസ്ഥാനത്തെ സർവകലാശാലകളിൽ വിസിമാരെ നിയമിക്കാത്തതിനെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
