മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർവകലാശാലകളുടെ ചാൻസലറായി തുടരാൻ തന്നോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രിയാണ്. എന്നാൽ അതേ മുഖ്യമന്ത്രി തൻ്റെ സംശയങ്ങൾ ദൂരീകരിക്കാൻ തയ്യാറായിട്ടില്ലെന്നും ഗവർണർ. ബില്ലുകൾ സംബന്ധിച്ച തന്റെ ചോദ്യങ്ങൾക്ക് വ്യക്തത വേണമെന്നും ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്ത് പറഞ്ഞു.മുഖ്യമന്ത്രിയാണ് സർവകലാശാലകളുടെ ചാൻസലറായി തുടരാൻ ആവശ്യപ്പെട്ടത്. പക്ഷേ ചാൻസലറായി തുടരാൻ ആവശ്യപ്പെട്ട മുഖ്യമന്ത്രി തൻ്റെ സംശയങ്ങൾ ദൂരീകരിക്കുന്നില്ല. ബില്ലുകളിൽ തനിക്ക് ഇനിയും വ്യക്തത ലഭിക്കേണ്ടതുണ്ട്. ബില്ലുകളെക്കുറിച്ചുള്ള തന്റെ ചോദ്യങ്ങൾക്ക് മറുപടി ലഭിച്ചേ പറ്റൂ. മുഖ്യമന്ത്രി അയച്ച മന്ത്രിമാർക്ക് ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കുന്നില്ല. താൻ പിന്നെ ആരോടാണ് കാര്യങ്ങൾ ചോദിക്കേണ്ടതെന്നും ഗവർണർ പറഞ്ഞു.
മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
