2 29

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോഡില്‍. 45 രൂപ വര്‍ദ്ധിച്ച് 6,080 രൂപയാണ് ഗ്രാം വില. 360 രൂപ ഉയര്‍ന്ന് പവന്‍വില 48,640 രൂപയിലുമെത്തി.കേരളത്തിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. ഈ മാസം 9ന് കുറിച്ച ഗ്രാമിന് 6,075 രൂപയും പവന് 48,600 രൂപയും എന്ന റെക്കോഡാണ് പഴങ്കഥയായത്. കഴിഞ്ഞ ഒരുമാസത്തെ കണക്കെടുത്താല്‍ സംസ്ഥാനത്ത് സ്വര്‍ണവിലയിലുണ്ടായ വര്‍ദ്ധന പവന് 3,120 രൂപയാണ്. ഗ്രാമിന് 390 രൂപയും ഉയര്‍ന്നു. അനുദിനം റെക്കോഡുകള്‍ ഭേദിച്ചുള്ള മുന്നേറ്റമാണ് ഈ മാസത്തിന്റെ തുടക്കംമുതലും കണ്ടത്. ഫെബ്രുവരി 15ന് 45,520 രൂപ മാത്രമായിരുന്നു പവന്‍വില. ഗ്രാം വില അന്ന് 5,830 രൂപയുമായിരുന്നു. 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 40 രൂപ ഉയര്‍ന്ന് പുതിയ ഉയരമായ 5,050 രൂപയായി. അതേസമയം, വെള്ളിവില മാറ്റമില്ലാതെ തുടരുകയാണ്; ഗ്രാമിന് 80 രൂപ. സുരക്ഷിത നിക്ഷേപമെന്നോണം, നിക്ഷേപകര്‍ പണം സ്വര്‍ണത്തിലേക്ക് മാറ്റുന്നതാണ്, സ്വര്‍ണവില കൂടാനിടയാക്കുന്നത്. ഈ ട്രെന്‍ഡ് തുടരുമെന്നാണ് വിലയിരുത്തലുകള്‍. ഇന്നലെ ഔണ്‍സിന് 2,136 ഡോളര്‍വരെ താഴ്ന്ന രാജ്യാന്തരവില ഇന്ന് ഒരുവേള 2,160 ഡോളര്‍ ഭേദിച്ചത് കേരളത്തിലെ സ്വര്‍ണവിലയെയും സ്വാധീനിച്ചു. ഇപ്പോള്‍ വില 2,159 ഡോളറാണ്. അമേരിക്ക പലിശനിരക്ക് താഴ്ത്താന്‍ നടപടിയെടുത്താല്‍ ഈ വര്‍ഷാന്ത്യത്തോടെ വില 2,300 ഡോളര്‍ ഭേദിച്ചേക്കുമെന്നാണ് നിരീക്ഷക പ്രവചനങ്ങള്‍. അങ്ങനെയെങ്കില്‍ കേരളത്തില്‍ പവന്‍വില 50,000 രൂപ ഭേദിച്ച് കുതിക്കും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *