5,665 രൂപയിലാണ് കേരളത്തില്‍ ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില്‍പ്പന നടക്കുന്നത്. പവന് 45,320 രൂപ. ഇതോടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയിലേക്കാണ് സ്വര്‍ണം എത്തിയത്. സംസ്ഥാനത്ത് ഇന്നലെ നേരിയ വിലക്കുറവിലായിരുന്നു സ്വര്‍ണം. പവന് 80 രൂപയുടെ കുറവോടെ 44,880 രൂപയിലായിരുന്നു ഇന്നലെ വ്യാപാരം നടന്നത്. എന്നാല്‍ ഇന്ന് 440 രൂപയാണ് ഒരു പവന് ഉയര്‍ന്നത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വര്‍ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപ വര്‍ധിച്ച് 4720 രൂപയായി. ഏപ്രില്‍ അഞ്ചിനായിരുന്നു കേരളത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള റെക്കോര്‍ഡ് സ്വര്‍ണവില. ഗ്രാമിന് 5,625 രൂപയും പവന് 45,000 രൂപയുമായിരുന്നു അന്നത്തെ വില. എന്നാല്‍ എക്കാലത്തെയും സ്വര്‍ണവില റെക്കോര്‍ഡുകള്‍ മറികടന്നാണ് ഇന്ന് സ്വര്‍ണം എത്തി നില്‍ക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ 2000 ഡോളറിന് മുകളിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. സ്പോട്ട് ഗോള്‍ഡിന്റെ വില 0.6 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 2,027.40 ഡോളറിലാണ് വ്യാപാരം. വെള്ളി വിലയിലും ഇന്ന് വര്‍ധനവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ വര്‍ധിച്ച് 83 രൂപയായി. ഹോള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയിലുമാണ് ഉള്ളത്.
സ്വര്‍ണവില വീണ്ടും ഉയര്‍ന്നു, പവന് 45,320 രൂപ!
