സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന് 39,800 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4975 രൂപയുമാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്. ബുധനാഴ്ച 160 രൂപ വര്‍ദ്ധിച്ച സ്വര്‍ണവില 39,600 എന്ന നിരക്കില്‍ എത്തുകയായിരുന്നു. ഇതേ വില തന്നെയായിരുന്നു വ്യാഴാഴ്ചയും. 40000 ത്തിനോട് അടുക്കുകയാണ് സംസ്ഥാനത്ത് സ്വര്‍ണവില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. വിപണിയിലെ വില 4115 രൂപയാണ്. സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം സാധരണ വെള്ളിയുടെ വില ഒരു രൂപയാണ് വര്‍ദ്ധിച്ചത്. വിപണിയില്‍ നിലവില്‍ ഒരു ഗ്രാം സാധരണ വെള്ളിയുടെ വില 72 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.