സംസ്ഥാനത്തെ സ്വര്‍ണ വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലവാരത്തിലേയ്ക്ക് ഉയര്‍ന്ന് സ്വര്‍ണ വില. ഇന്ന് പവന് 480 രൂപ ഉയര്‍ന്ന് വിപണി വില 42,880 രൂപയായി. ഇന്നലെ നിരക്ക് 42,400 രൂപയായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 60 രൂപ ഉയര്‍ന്ന് 5360 രൂപയായി. ജനുവരി 26 ന് രേഖപ്പെടുത്തിയ 42,480 രൂപയിലെ റെക്കോര്‍ഡാണ് വിപണി ഇന്ന് മറികടന്നത്. വെള്ളിയുടെ വിലയും ഇന്ന് ഉയര്‍ന്നു. ഒരു ഗ്രാം വെള്ളിയുടെ വിപണി വില 77 രൂപയാണ്. രണ്ട് രൂപയാണ് ഇന്ന് ഉയര്‍ന്നത്. അതേസമയം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 90 രൂപയാണ്. യു.എസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് പലിശനിരക്ക് ഉയര്‍ത്തിയതോടെയാണ് സ്വര്‍ണവില റെക്കോര്‍ഡ് ഉയരത്തിലെത്തിയത്. ഒറ്റ മാസംകൊണ്ട് 7% ആഗോള വിപണിയില്‍ യുഎസ് ഫെഡ് തീരുമാനത്തിനു പിന്നാലെ സ്വര്‍ണം ഔണ്‍സിന് 1925 ഡോളറില്‍ നിന്ന് 1955 ലേക്ക് കയറി. പലിശ നിരക്കില്‍ ഇനി അധികം വര്‍ധന ഉണ്ടാവുകയില്ലെന്ന നിഗമനമാണ് കാരണം. പലിശ അഞ്ചു ശതമാനത്തില്‍ ഒതുക്കി നിര്‍ത്താമെന്നു ഫെഡ് ചെയര്‍മാന്‍ പറഞ്ഞതാണ് സ്വര്‍ണത്തിനു തുണയായത്.