കുട്ടികളില്‍ മഞ്ഞുകാലത്ത് ഉണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗമാണ് ബ്രോങ്കൈറ്റിസ്. ശ്വാസകോശത്തിലെ ശ്വാസ നാളികളില്‍ ഉണ്ടാകുന്ന നീര്ക്കെട്ടിണിത്. ബ്രോങ്കൈറ്റിസ് രണ്ട് തരത്തിലാകാം, ഒന്ന് തീവ്രവും മറ്റൊന്ന് വിട്ടുമാറാത്തതുമാണ്. വൈറല്‍ അണുബാധ മൂലമുണ്ടാകുന്നതാണ് തീവ്രമായ ബ്രോങ്കൈറ്റിസ് ഇത് 10 മുതല്‍ 14 ദിവസം വരെ നീണ്ടുനില്‍ക്കും. അതേസമയം ശ്വാസകോശ സംബന്ധമായ അണുബാധ മൂലമുണ്ടാകുന്ന വിട്ടുമാറാത്ത ബ്രോങ്കൈറ്റിസ് മൂന്ന് മാസം മുതല്‍ രണ്ട് വര്‍ഷം വരെ നിലനില്ക്കും. രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്ക് തണുപ്പുകാലം ഏറെ വെല്ലുവിളി നിറഞ്ഞതാണ്. ബ്രോങ്കൈറ്റിസിന് പുറമെ ശ്വാസകോശത്തിലെ മറ്റു പല ബുദ്ധിമുട്ടുകളും പരിഹരിക്കാന്‍ ഇഞ്ചിക്ക് കഴിയും. ശക്തമായ ആന്റിഓക്സിഡന്റും ആന്റി-മൈക്രോബിയല്‍ ഏജന്റുമായതിനാല്, പ്രതിരോധശേഷി വര്‍ധിപ്പിച്ച് ശ്വാസകോശത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ശ്വാസകോശത്തെ സംരക്ഷിക്കാനുള്ള ഭക്ഷണങ്ങളുടെ പട്ടികയില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മഞ്ഞള്‍. മഞ്ഞളിന്റെ ആന്റി ബാക്ടീരിയല്‍ സവിശേഷതകള്‍ ഏറെയാണ്. ക്വെര്‍സെറ്റിന്‍ എന്ന ആന്റിഓക്സിഡന്റ് ധാരാളം ഉള്ളതിനാല്‍ പല വിഷവസ്തുക്കളില്‍ നിന്നും അലര്‍ജികളില്‍ നിന്നും ശ്വാസകോശത്തെ സംരക്ഷിക്കാന്‍ ആപ്പിളിന് കഴിയും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും ഓക്സിജന്‍ ഉപഭോഗം വര്‍ദ്ധിപ്പിക്കുന്നതിനും ബീട്ട്റൂട്ട് ഗുണകരമാണ്. വെളുത്തുള്ളിയുടെ പല ആരോഗ്യഗുണങ്ങള്‍ നമ്മള് ശ്രദ്ധിക്കാതെപോകാറുണ്ട്. വളരെ മികച്ച രു ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍, ആന്റിഫംഗല്‍ സുഗന്ധവ്യഞ്ജനമാണ് ഇത്. ഭക്ഷണം പാചകം ചെയ്യുമ്പോല്‍ ചേരുവകള്‍ക്കൊപ്പം വെളുത്തുള്ളി ചേര്‍ത്ത് കുട്ടികള്‍ക്ക് നല്‍കാവുന്നതാണ്. കാബേജ്, ചീര തുടങ്ങിയ ഇലക്കറികളില്‍ കരോട്ടിനോയിഡുകള്‍, ഇരുമ്പ്, പൊട്ടാസ്യം, കാല്‍സ്യം, വിറ്റാമിനുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങള്‍ ശ്വാസകോശ വീക്കം കുറയ്ക്കാനും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. സൂപ്പ്, കറികള്‍, സലാഡുകള്‍ എന്നിവയില്‍ ഉള്‍പ്പെടുത്തി കുട്ടികള്‍ക്ക് നല്‍കാം.
കുട്ടികളിലെ ബ്രോങ്കൈറ്റിസിന് ഇഞ്ചി ഉത്തമം
