വെളിച്ചം കാണാത്ത നിയമം ഒരിക്കലും വെളിച്ചം കാണില്ലെന്ന് ഉറപ്പുള്ള ഒരു നിയമം പാസാക്കുന്ന തിരക്കിലാണു നമ്മുടെ നിയമസഭ. നിയമസഭാ സമാജികര്‍ കൂട്ടംകൂടിയിരുന്നു ചര്‍ച്ചയോടു ചര്‍ച്ച. കേരളത്തിലെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കംചെയ്യുന്ന നിയമമാണ് പാസാക്കുന്നത്. 14 സര്വകലാശാകലകളില്നിന്ന് ഗവര്‍ണറുടെ നിയന്ത്രണം ഇല്ലാതാക്കണം. സ്വയംഭരണാവകാശമുണ്ടെന്നു സങ്കല്പമുള്ള സര്‍വകലാശാലകളുടെ പൂര്‍ണ നിയന്ത്രണം സര്‍ക്കാരിന്റെ കൈയിലാക്കണം. വൈസ് ചാന്‍സലര്‍ നിയമനം മുതല്‍ ശിപായി നിയമനം വരെ, കെട്ടിട നിര്‍മാണം മുതല്‍ പര്‍ച്ചേയ്സ് വരെ, കാമ്പസുകളിലെ കലാ കായിക മല്‍സരങ്ങള്‍ മുതല്‍ […]