കടലിലെയും പുഴയിലെയും മത്സ്യങ്ങള്‍ രൂപത്തിലും രുചിയിലും വ്യത്യാസപ്പെടുന്നതു പോലെ തന്നെ ഗുണത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. മത്തിയില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. മത്തിപോലെ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു മത്സ്യം അയലയാണ്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ മത്സ്യമാണ് ആവോലി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഹൃദയാരോഗ്യത്തിനും ഉത്തമം. ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ചൂരയില്‍ വൈറ്റമിന്‍ ഡി സമൃദ്ധമാണ്. പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നതിന് കാത്സ്യവും വിറ്റാമിന്‍ ഡിയും നത്തോലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതില്‍ പ്രോട്ടീനും ധാരാളമുണ്ട്. പ്രാട്ടീനും ഒമേഗ 3 ഫാറ്റി ആസിഡിനും പുറമെ വിറ്റാമിന്‍ ബി12, കാത്സ്യം,ഫോസ്ഫറസ്, സെലിനിയം എന്നിവയാല്‍ സമൃദ്ധമാണ് കിളി മീന്‍. നവര, മഞ്ഞകോര എന്നും കിളിമീനിനെ വിളിക്കാറുണ്ട്. ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്. കാത്സ്യവും ഫോസ്ഫറസും ഒമേഗ 3 ഫാറ്റി ആസിഡും സമൃദ്ധമായി അടങ്ങിയതാണ് കരിമീന്‍. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ മികച്ചതാണ്. കടലിലും ശുദ്ധജലത്തിലും വളരുന്ന മത്സ്യമാണ് ചെമ്മീന്‍. ഇത് പ്രോട്ടീനാല്‍ സമ്പന്നമാണ്. കൊഴുപ്പു കുറവായതിനാല്‍ സമീകൃതാഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കടലിലെ ചെമ്മീനില്‍ കൂടുതല്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. മറ്റു പോഷകഗുണങ്ങള്‍ എല്ലാം രണ്ടിലും ഒരുപോലെയാണ്. ചിലരില്‍ ചെമ്മീന്‍ അലര്‍ജി ഉണ്ടാക്കാം.
മത്സ്യങ്ങള്‍ ഗുണത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു
