ഡോ. വി. എന്‍. ആദിത്യ ഒരുക്കുന്ന ‘ഫണി’ സിനിമയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഇതിഹാസ സംവിധായകന്‍ കെ. രാഘവേന്ദ്ര റാവുവാണ് ഹൈദരാബാദില്‍ നടന്ന ചടങ്ങില്‍ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയത്. ഒഎംജി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ. മീനാക്ഷി അനിപിണ്ടിയും എയു ആന്‍ഡ് ഐ സ്റ്റുഡിയോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കാതറിന്‍ ട്രീസയാണ് ഫണിയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഹോളിവുഡില്‍ ഉള്‍പ്പെടെ ശ്രദ്ധേയനായ മഹേഷ് ശ്രീറാം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒരു സര്‍പ്പത്തിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, മറ്റ് ആഗോള ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. കഥ, തിരക്കഥ, സംവിധാനം: ഡോ. വി. എന്‍. ആദിത്യ. പത്മാവതി മല്ലടിയുമായി ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: ബുജ്ജി കെ, സായ് കിരണ്‍ ഐനംപുഡി, എഡിറ്റര്‍: ജുനൈദ്, സംഗീത സംവിധാനം: മീനാക്ഷി അനിപിണ്ടി.