ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്. രജൗരി ജില്ലയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള സുന്ദർബനി സെക്ടറിലെ ഫാൽ ഗ്രാമത്തിലാണ് സംഭവം. ആളപായമില്ലെന്നാണ് വിവരം. തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേർന്നുള്ള പാതയിലൂടെ സൈനിക വാഹനം കടന്നുപോയപ്പോൾ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. സൈന്യം ശക്തമായി തിരിച്ചടിച്ചതായാണ് റിപ്പോർട്.
ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്
