ഇന്ധന സെസ് പിൻവലിക്കില്ലെന്നും, വലിയ നികുതിഭാരമില്ലെന്നും ധനമന്ത്രി. പ്രത്യേക ഫണ്ട് എന്ന നിലയിലാണ് ഇന്ധന സെസ് പിരിക്കുന്നത് . പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ഒരു നികുതിയും പിൻവലിക്കില്ലെന്ന നിലപാടിനെതിരെ പ്രതിപക്ഷം.ജഎസ്ടി പിരിച്ചെടുക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമത് എത്തണമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ജിഎസ്ടി നഷ്ടപരിഹാരം ലഭിച്ചു കൊണ്ടിരുന്ന സമയത്ത് കേരളം നികുതി ഘടനയെ ക്രമീകരിച്ചില്ല. ആ അനാസ്ഥയാണ് നികുതി പിരിവ് രണ്ട് ശതമാനമാകാൻ കാരണം. നികുതി പിരിവിൽ പരാജയം ഉണ്ടായെന്നും കള്ള കച്ചവടം നടക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മദ്യപാനത്തിൽ നിന്നും ജനം മയക്കു മരുന്നിലേക് പോകും. ഇന്ധന നികുതി വർധനവിലൂടെ 5000 കോടി രൂപ കേരളത്തിന് കിട്ടി. സെസ് കൂട്ടിയത് വഴി 6000 കോടി കിട്ടി. ഭൂമി ന്യായവില അശാസ്ത്രീയമാണ്. വിപണിയെ കെടുത്തുന്ന ബജറ്റാണിത്. കിഫ്ബിയുടെ കടബാധ്യത ഇനി സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വരുമെന്നും ഇതോടെ കിഫ്ബി അപ്രസക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ധന സെസ് പിൻവലിക്കില്ലെന്ന് ധനമന്ത്രി.
