Screenshot 2024 02 08 18 38 39 785 com.google.android.googlequicksearchbox edit

ധവളപത്രം ലോക്‌സഭയില്‍ വച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍.യുപിഎ സര്‍ക്കാരിന്റെ കാലത്തെ സാമ്പത്തിക സ്ഥിതി വിവരിക്കുന്ന ധവളപത്രമാണ് മന്ത്രി ലോക്സഭയിൽ വച്ചത്. യുപിഎ-എന്‍ഡിഎ സര്‍ക്കാരുകളുടെ പത്ത് വര്‍ഷത്തെ സാമ്പത്തിക സ്ഥിതി വിവരങ്ങൾ താരതമ്യം ചെയ്യുന്ന 56 പേജുകളുള്ള ധവളപത്രമാണ് സഭയില്‍ വച്ചത്. നാളെ ലോക്‌സഭയില്‍ ഈ ധവളപത്രത്തിന്മേലുള്ള വിശദമായ ചര്‍ച്ച നടക്കും.

കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാനാണ് ധവളപത്രത്തിലൂടെ കേന്ദ്രസർക്കാർ ശ്രമിക്കുന്നത്.  2014ല്‍ ഭരണത്തിലേറുമ്പോള്‍ രാജ്യത്തെ സമ്പദ്ഘടന പ്രതിസന്ധിയിലായിരുന്നെന്ന വാദമാണ് ധവളപത്രത്തിലൂടെ കേന്ദ്രം മുന്നോട്ടുവയ്ക്കുന്നത്.വികസന പദ്ധതികളുടെ പ്രയോജനം ജനങ്ങളിലേക്ക് എത്താത്തതിന് കാരണം, അഴിമതിയാണെന്ന് ധവളപത്രത്തിലൂടെ കേന്ദ്രം വ്യക്തമാക്കുന്നു. പണമിടപാടുകള്‍ ഡിജിറ്റലാക്കിയതോടെ പദ്ധതികളുടെ മുഴുവന്‍ പ്രയോജനവും സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നുവെന്നും ധവളപത്രത്തിലൂടെ സര്‍ക്കാര്‍ അറിയിച്ചു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *