ഒളിംപിക്സിലെ ഒളിഞ്ഞു നോട്ട വിവാദത്തിൽ കാനഡക്കെതിരെ കടുത്ത നടപടിയുമായി ഫിഫ. കനേഡിയൻ പരിശീലക ബെവ് പ്രീസ്റ്റ്മാനെയും സഹ പരിശീലകരായ ജോസഫ് ലൊംബാര്‍ഡി, ജാസ്മിന് മാന്‍ഡെര്‍ എന്നിവരെയും ഒരു വർഷത്തേക്ക് ഫുട്ബോളിൽ നിന്നും വിലക്കിയതിന് പുറമെ ഒളിംപിക്സില്‍ കാനഡയുടെ ആറു പോയന്റ് കുറയ്ക്കാനും ഫിഫ തീരുമാനിച്ചു. ഒളിംപിക്സിലെ ആദ്യ മത്സരത്തിനു മുന്നോടിയായി കനേഡിയൻ ടീമിന്റെ സ്റ്റാഫ് ഡ്രോൺ പറത്തിയതാണ് പ്രശ്നമായത്. ന്യൂസിലൻഡ് ടീം പരിശീലിക്കുന്ന മൈതാനത്തിനു മുകളിലാണ് ഡ്രോണെത്തിയത്. പിന്നാലെ കനേഡിയൻ ടീം സ്റ്റാഫിനെ ഫ്രഞ്ച് പോലീസ് പിടികൂടുകയായിരുന്നു. ഉദ്ഘാടന മത്സരത്തിൽ ഇരു ടീമുകളും മത്സരിക്കാനിരിക്കെ എത്തിയ ഡ്രോണ്‍ എതിർ ടീമിന്റെ തന്ത്രങ്ങൾ മനസിലിക്കാനെന്നാണ് ആരോപണം.
ഒളിംപിക്സിലെ ഒളിഞ്ഞു നോട്ട വിവാദത്തിൽ കാനഡക്കെതിരെ ഫിഫയുടെ നടപടി
