മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് ആവശ്യപെട്ട് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസവും സർവമത പ്രാർഥനയും കട്ടപ്പന ചപ്പാത്തിൽ തുടരുന്നു. അതോടൊപ്പം മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്ന് സ്വാതന്ത്ര്യ ദിന ചടങ്ങിനിടെയുള്ള പ്രസംഗത്തില്‍ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇക്കാര്യത്തിൽ സുപ്രീം കോടതിയിൽ നിയമ പോരാട്ടം നടക്കുന്നുണ്ട്. കോടതിക്ക് പുറത്തുവച്ചും ഈ കാര്യത്തിൽ തീരുമാനം ഉണ്ടാക്കാൻ ശ്രമം തുടരുകയാണ്. നിലവിൽ അണക്കെട്ടിന് സുരക്ഷാ ഭീഷണി ഇല്ലെന്നും സമൂഹമാധ്യമങ്ങളിൽ ആശങ്ക ഉണ്ടാക്കുന്ന പ്രചരണങ്ങൾ പാടില്ലെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം എന്ന ആവശ്യവുമായി ഉപവാസ സമരം
