സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽസാഹചര്യങ്ങളുമൊക്കെ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് 17ന് പുറത്തുവിടും. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തുകയെന്നാണ് വിവരം. റിപ്പോർട്ട് പുറത്തുവിടാൻ നേരത്തെ വിവരാവകാശ കമ്മീഷണർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ നിർമാതാവ് സജിമോൻ പാറയിൽ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. എന്നാൽ ബുധനാഴ്ച ഹൈക്കോടതി ഹർജി തള്ളിയ പശ്ചാത്തലത്തിലാണ് റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഒരുങ്ങുന്നത്.
ഹേമ കമ്മിറ്റി റിപ്പോർട്ട് 17 ന് പുറത്തുവിടും
