വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റിന്റെ മുൻകൂർ ജാമ്യാപേക്ഷ 10 നു പരിഗണിക്കാനായി മാറ്റി. കേസിന്റെ അന്വേഷണത്തിനായി പ്രത്യേക സംഘം രൂപികരിച്ചിട്ടുണ്ട്. മെഡിക്കൽ റേക്കോഡ്സ് ജീവനക്കാരിയേയും ലേബർ റൂമിൽ അന്നുണ്ടായിരുന്നവരെയും പ്രതി ചേർക്കണമെന്നാവശ്യപ്പെട്ടാണ് നഗരസഭയിലെ താത്കാലിക ജീവനക്കാരിയായിരുന്ന രഹ്ന പൊലീസിൽ പരാതി നൽകി. കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘം കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികളുടെ മൊഴി എടുത്തേക്കും.വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തിൽ ഇവരെ പ്രതി ചേർക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്.കളമശേരി മെഡിക്കൽ കോളജിൽ നിന്നും ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.അതേസമയം,ആശുപത്രിയിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റും മുഖ്യപ്രതിയുമായ അനിൽകുമാറിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിലെ പ്രതിയും നഗരസഭയിലെ താത്കാലിക ജീവനക്കാരിയുമായിരുന്നു രഹ്ന .