7 1

യൂറോപ്പിലെ ഐസ്ലന്‍ഡിലെ റേകവിക് സര്‍വകലാശാല ഗവേഷകര്‍ സമീപകാലത്ത് നടത്തിയ ഒരു പഠനത്തില്‍ ആഴ്ചയില്‍ ഒന്നോ-രണ്ടോ തവണ പോലും ഒരു മണിക്കൂര്‍ വീതം വ്യായാമം ചെയ്യുന്നത് സുഖകരമായ ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്ന് വ്യക്തമാക്കുന്നു. വ്യായാമം ഉറക്കം കിട്ടാന്‍ സഹായിക്കുന്നുവെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുണ്ടെങ്കിലും വ്യായാമം എത്രത്തോളം ഗുണം ചെയ്യുമെന്നതു സംബന്ധിച്ച് പഠനങ്ങള്‍ വന്നിട്ടില്ല. അതിനുള്ള ഉത്തരം കണ്ടെത്തുകയായിരുന്നു ഗവേഷകര്‍. ഒമ്പത് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള 4,399 പേരുടെ ആരോഗ്യവിവരങ്ങളാണ് പഠനത്തിനായി സ്വീകരിച്ചത്. 10 വര്‍ഷത്തോളം നീണ്ട പഠനകാലയളവില്‍ ഇവരുടെ വ്യായാമ ശീലം, ഉറക്കക്കുറവ്, ഉറക്കത്തിന്റെ ദൈര്‍ഘ്യം, പകല്‍സമയത്തെ ഉറക്കം തുടങ്ങിയവ പരിശോധിച്ചു. ആഴ്ചയില്‍ ഒരു മണിക്കൂറോ അതിലധികമോ വീതം മൂന്നു പ്രാവശ്യം വ്യായാമം ചെയ്യുന്നവര്‍ നല്ല ശാരീരിക പ്രവര്‍ത്തനം ഉള്ളവരാണെന്ന് വ്യക്തമാക്കി. പഠനത്തില്‍ പങ്കാളികളായവരില്‍ 25 ശതമാനം പേര്‍ വ്യായാമത്തില്‍ സജീവമായവരും 18 ശതമാനം പേര്‍ പിന്നീട് സജീവമായവരും 20 ശതമാനം പേര്‍ തീരെ വ്യായാമം ഇല്ലാത്തവരുമായിരുന്നു. തുടര്‍ന്നാണ് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും നന്നായി വ്യായാമം ചെയ്യുന്നവരില്‍ രാത്രി കാലങ്ങളില്‍ ഉറങ്ങാന്‍ വൈകുന്ന അവസ്ഥ 42 ശതമാനം കുറവും ഇന്‍സോംനിയ ലക്ഷണങ്ങള്‍ പ്രകടമാകുന്നത് 22 ശതമാനം കുറവുമായിരിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തി. വ്യായാമം ശീലമാക്കിയിട്ടുള്ളവരില്‍ ആറുമുതല്‍ ഒമ്പതുമണിക്കൂര്‍ വരെ ഉറക്കം ലഭിക്കുമെന്നും ഗവേഷകര്‍ പറയുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *