സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും റെക്കോഡ് മുന്നേറ്റം. ഗ്രാം വില 25 രൂപ ഉയര്‍ന്ന് 7,930 രൂപയിലെത്തി. പവന് വില 200 രൂപ കൂടി 63,440 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6,550 രൂപയായി. വെള്ളി വിലയ്ക്ക് ഇന്ന് മാറ്റമില്ല. ഇന്നലെ ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 106 രൂപയിലെത്തിയിരുന്നു. യു.എസ് ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ് കടപ്പത്ര വരുമാനം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്. ചൈന-യു.എസ് വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ നിക്ഷേപകര്‍ സുരക്ഷിത നിക്ഷേപം തേടി സ്വര്‍ണത്തിലേക്ക് ചേക്കേറിയത് ഔണ്‍സ് സ്വര്‍ണ വിലയെ ഇന്നലെ 2,905.94 ഡോളര്‍ വരെ എത്തിച്ചു. ഇന്ന് 2,887.59 ഡോളറിനടുത്താണ് വ്യാപാരം. കഴിഞ്ഞ മാസം 22നാണ് പവന് വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഒരു മാസത്തിനിടെ ഏകദേശം 6000 രൂപയിലധികമാണ് വര്‍ധിച്ചത്.
ഇന്നും കൂടി, സ്വര്‍ണം പവന് 63,440 രൂപ!
