ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരാതെ സംരക്ഷണം നല്കുന്ന ഫീച്ചറുമായി ഗൂഗിള്‍. ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണിലാണ് ‘തെഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക്’ എന്ന ഫീച്ചര്‍ കൊണ്ടുവന്നിരിക്കുന്നത്. ഇതിന് പുറമേ ഓഫ്ലൈന് ഡിവൈസ് ലോക്ക്, റിമോട്ട് ലോക്ക് എന്നി ഫീച്ചറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താവിന്റെ കൈയില്‍ നിന്ന് ഫോണ്‍ മോഷണം പോയാല്‍ ഉടന്‍ തന്നെ തേഫ്റ്റ് ഡിറ്റക്ഷന്‍ ലോക്ക് മോഡിലേക്ക് ഫോണ്‍ പ്രവേശിക്കും. തല്‍ക്ഷണം ഫോണ്‍ ലോക്ക് ചെയ്യപ്പെടും. മോഷ്ടാവ് ദീര്‍ഘനേരം ഇന്റര്‍നെറ്റില്‍ നിന്ന് ഫോണ്‍ വിച്ഛേദിക്കാന്‍ ശ്രമിച്ചാല്‍ ഓഫ്ലൈന് ഡിവൈസ് ലോക്ക് എന്ന രണ്ടാമത്തെ ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാകും. അവസാനമായി, സ്മാര്‍ട്ട്ഫോണ്‍ ഉടമകളെ അവരുടെ മോഷ്ടിച്ച ഉപകരണം ഫൈന്‍ഡ് മൈ ഡിവൈസ് മാനേജര്‍ ഉപയോഗിച്ച് റിമോട്ടിന്റെ സഹായത്തോടെ ലോക്ക് ചെയ്യാന്‍ പ്രാപ്തമാക്കുന്നതാണ് റിമോട്ട് ലോക്ക് ഫീച്ചര്‍. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ എല്ലാ ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുകളിലേക്കും ഇവ ലഭ്യമാക്കും.
ഫോണ്‍ മോഷണം പോയാലും സ്വകാര്യ വിവരങ്ങള്‍ ചോരില്ല!
