കോടതി ഇടപെട്ടില്ലായിരുന്നില്ലെങ്കിൽ കാട്ടാന അരിക്കൊമ്പന്റെ കാര്യത്തിൽ ഇത്രയും പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും,കോടതി ഇടപെട്ടതോടെയാണ് അരിക്കൊമ്പൻ വിഷയം ആകെ കുഴഞ്ഞുമറിഞ്ഞതെന്നും ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ.വിഷയം സർക്കാരിന് വിട്ടുകൊടുക്കലാണ് കോടതി ചെയ്യേണ്ടത്. വനം വകുപ്പിന്റെ ഇടപെടലിൽ പോരായ്മ ഉണ്ടെങ്കിൽ മാത്രമേ കോടതി ഇടപെടേണ്ടതുള്ളൂവെന്നും ജയരാജൻ പറഞ്ഞു.കോടതി ഇടപെടലിൽ ജനങ്ങളിൽ നിന്ന് വിമർശനം ഉയരുന്നുണ്ടെന്നും ജയരാജൻ കൂട്ടിച്ചേർത്തു.