6 10

തെന്നിന്ത്യയില്‍ തരംഗമായ ‘എന്‍ജോയ് എന്‍ജാമി’ പാട്ടിന്റെ പേരില്‍ വീണ്ടും വിവാദം. സംഗീതസംവിധായകന്‍ സന്തോഷ് നാരായണന്റെ ചില വെളിപ്പെടുത്തലുകളാണ് വിവാദത്തിനടിസ്ഥാനം. പാട്ടിലൂടെ ലഭിച്ച മുഴുവന്‍ തുകയും എ.ആര്‍.റഹ്മാന്റെ മാജ എന്ന മ്യൂസിക് പ്ലാറ്റ്‌ഫോം ആണ് കൈവശപ്പെടുത്തിയതെന്നും തനിക്കും ഗായകരായ അറിവ്, ധീ എന്നിവര്‍ക്കും ഒരു രൂപ പോലും പ്രതിഫലം നല്‍കിയിട്ടില്ലെന്നും സന്തോഷ് നാരായണന്‍ വെളിപ്പെടുത്തി. ‘എന്‍ജോയ് എന്‍ജാമി’ പുറത്തിറങ്ങി 3 വര്‍ഷം പിന്നിടുന്ന വേളയില്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു സന്തോഷ് നാരായണന്റെ തുറന്നുപറച്ചില്‍. നാമമാത്രമായ തുകയ്ക്ക് പാട്ടുകള്‍ വില്‍പന നടത്താതെ, പാട്ടുകളുടെ പൂര്‍ണമായ അവകാശം അതിനു പിന്നില്‍ പ്രവര്‍ത്തിച്ച കലാകാരന്മാര്‍ക്കു നല്‍കുകയും പാട്ടിലൂടെ കിട്ടുന്ന വരുമാനം അവരുമായി പങ്കിടുകയും ചെയ്യുന്ന രീതിയിലാണ് മാജയുടെ പ്രവര്‍ത്തനം. ഇതിന്‍പ്രകാരം എന്‍ജോയ് എന്‍ജാമിയുടെ പിന്നണിപ്രവര്‍ത്തകര്‍ക്ക് മാജ പ്രതിഫലം നല്‍കിയില്ലെന്നാണ് ആരോപണം. എ.ആര്‍.റഹ്മാനെ ഉന്നം വച്ചാണ് ‘ലോകപ്രശസ്ത കലാകാരന്‍’ എന്ന് സന്തോഷ് നാരായണ്‍ എടുത്തുപറഞ്ഞതെന്നാണു സമൂഹമാധ്യലോകത്തിന്റെ അനുമാനം. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തതയില്ല.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *