തോക്കുമായി ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്ക്. തോക്കില്‍നിന്നു വെടിയുതിര്‍ക്കുന്നുണ്ട്. വാഹന ഭീമനായ ടെസ്ലയുടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ‘എക്സിന്റെ’യും ഉടമയുമായ ഇലോണ്‍ മസ്ക് തെന്നെയാണ് ഈ വീഡിയോ പങ്കുവച്ചത്. ഹിപ് ഫയറിംഗ് എന്നു കുറിച്ചുകൊണ്ടാണ് മസ്ക് ഈ വീഡിയോ പങ്കുവച്ചത്. ഒരു ഷൂട്ടിംഗ് റേഞ്ചില്നിന്നുകൊണ്ടാണു മസ്കിന്റെ വെടിവയ്പ്. നിസാര തോക്കല്ല അദ്ദേഹം ഉപയോഗിക്കുന്നത്. അമേരിക്കന്‍ പട്ടാളം ഉപയോഗിക്കുന്ന ബാരറ്റ് 50 കാലിബര്‍ റൈഫിള്‍ കൈയിലേന്തിയാണ് വെടിയുതിര്‍ക്കുന്നത്. റൈഫില്‍ ചുമലില്‍ വയ്ക്കാതെ കൈയില്‍ തൂക്കിപ്പിടിച്ചു വെടിയുതിര്‍ക്കുമ്പോള്‍ വെടിയുണ്ടകളുടെ കവറുകള്‍ പുറത്തേക്കു തെറിക്കുന്നതും കാണാം. അമേരിക്കയിലെ തോക്ക് നിയന്ത്രണങ്ങളെ മസ്ക് കഴിഞ്ഞ വര്‍ഷം പിന്തുണച്ചിരുന്നു. ടെക്സാസിലെ ഒരു സ്കൂളില്‍ നടന്ന അക്രമത്തില്‍ 19 കുട്ടികളടക്കം 21 പേര് കൊല്ലപ്പെട്ടതിനു പിറകേയാണ് അദ്ദേഹം അങ്ങനെ നിലപാടെടുത്തത്. എന്തായാലും മസ്കിന്റെ വെടിവയ്പു വീഡിയോ ഹിറ്റായിരിക്കുകയാണ്. ആദ്യ മൂന്നു ദിവസംകൊണ്ട് ഒമ്പതു കോടി ആളുകളാണ് ഈ ദൃശ്യം കണ്ടത്.
മസ്കിന്റെ വെടിവയ്പ്
