മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയ്ക്ക് എതിരെയുള്ള തെളിവുകൾ ലഭിക്കാനായി എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത രേഖകൾക്കായി ഇഡി എറണാകുളം പിഎംഎൽഎ കോടതിയെ സമീപിച്ചു. 134 രേഖകൾ വേണമെന്നാണ് ഹർജി പറയുന്നത്. വീണയും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാർ, എക്സാലോജിക്കും സിഎംആർഎല്ലും 2017 ൽ ഉണ്ടാക്കിയ കരാർ, എക്സലോജിക് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്, വീണയുടെ ഐടി റിട്ടേൺ വിശദാംശങ്ങൾ, എംപവർ ഇന്ത്യ കാപ്പിറ്റൽ കമ്പനി ലോൺ വിശദാംശങ്ങൾ, വീണയുടെ ലോൺ തിരിച്ചടവിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകൾക്കാണ് ഇഡി അപേക്ഷ നൽകിയത്.
മാസപ്പടി കേസുമായി ബന്ധപ്പെട്ട് വീണയ്ക്ക് എതിരെ തെളിവ് തേടി ഇ ഡി
