മധുരമുള്ള ഭക്ഷണം അമിതമായി കഴിച്ച് അരവിന്ദ് കെജ്രിവാൾ പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നുവെന്ന് ഇഡി കോടതിയെ അറിയിച്ചു. ജാമ്യം ലഭിക്കുന്നതിനായാണ് കെജ്രിവാള് ഇത് ചെയ്യുന്നതെന്നും ഇഡി കോടതിയെ അറിയിച്ചു. വീഡിയോ കോൺഫറൻസിലൂടെ ഡോക്ടറെ കാണാനുള്ള സൗകര്യവും ദിവസവും പ്രമേഹം പരിശോധിക്കാനുള്ള സൗകര്യവും നല്‍കണമെന്നാവശ്യപ്പെട്ട് കെജ്രിവാള് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഇഡിയുടെ വാദം. ഇതോടെ കെജ്രിവാളിന് ജയിലില്‍ നല്കുന്ന ഭക്ഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ തേടിയ കോടതിയ്ക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇഡി സമര്‍പ്പിച്ചുവെന്നാണ് സൂചന.
മധുരമുള്ള ഭക്ഷണം കഴിച്ച് കെജ്രിവാൾ പ്രമേഹം കൂട്ടാൻ ശ്രമിക്കുന്നുവെന്ന് ഇഡി
