നാല് സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ നേതാക്കളുടെ വീടുകളില്‍ അടക്കം അന്വേഷണ ഏജന്‍സികളുടെ പരിശോധന. ബംഗാളിൽ മന്ത്രിയുടെയും തമിഴ്നാട്ടില്‍ എംപിയുടെയും തെലങ്കാനയില്‍ എംഎല്‍എയുടെയും വീടുകളിലാണ് റെയ്ഡ് നടന്നത്. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി എംപിയും ഇന്ത്യ മുന്നണി പ്രചാരണ സമിതി അംഗവുമായ സഞ്ജയ് സിങ്ങിനെ ഇഡി അറസ്റ്റു ചെയ്തതിന് പിന്നാലെയാണ് നാല് സംസ്ഥാനങ്ങളിലെ നിര്‍ണായക നീക്കങ്ങള്‍.