എൻസിബി മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ കള്ളപ്പണക്കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് ഇ.ഡി. ക്രിമിനൽ ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ, കൈക്കൂലിയുമായി ബന്ധപ്പെട്ട അഴിമതി നിരോധന നിയമത്തിലെ വകുപ്പുകൾ എന്നിവ ചുമത്തിയാണ് സിബിെഎ വാങ്കഡെയ്ക്കും കേസിലെ മറ്റ് പ്രതികൾക്കുമെതിരെ കേസെടുത്തിട്ടുളളത്. അതോടൊപ്പം ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകനെ ലഹരിക്കേസിൽ കുടുക്കാതിരിക്കാനായി 25 കോടി കൈക്കൂലി ആവശ്യപ്പെട്ട കേസിൽ സിബി ഐ അന്വേഷണം തുടരവേയാണ് ഇ ഡി കേസെടുത്തത്.
എൻസിബി മുംബൈ മുൻ സോണൽ ഡയറക്ടർ സമീർ വാങ്കഡെയ്ക്ക് എതിരെ ഇ.ഡി എഫ്ഐആർ റജിസ്റ്റർ ചെയ്തു
