ദുല്‍ഖര്‍ സല്‍മാന്റെ പുതിയ മലയാള ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ‘ഐ ആം ഗെയിം’ എന്നാണ് ചിത്രത്തിന്റെ പേര്. മുറിവേറ്റ ഒരു കൈയില്‍ ബോളും മറു കൈയില്‍ ചീട്ടും പിടിച്ചു നില്ക്കുന്ന ദുല്‍ഖറിനെയാണ് പോസ്റ്ററില്‍ കാണാനാവുക. നഹാസ് ഹിദായത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദുല്‍ഖറിന്റെ കരിയറിലെ 40-ാമത്തെ ചിത്രം കൂടിയാണിത്. ദുല്‍ഖറും ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ആര്‍ഡിഎക്സ് എന്ന ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രം കൂടിയാണിത്. സജീര്‍ ബാബ, ബിലാല്‍ മൊയ്തു, ഇസ്മയില്‍ അബൂബക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്.
ദുല്‍ഖറിന്റെ പുതിയ മലയാള ചിത്രം ‘ഐ ആം ഗെയിം’
