പക്ഷിപ്പനിയെത്തുടർന്ന് 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്ക്കരിച്ചു. മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിലെയും പക്ഷിപ്പനി ബാധിതമേഖലയിലെയും കോഴികളെയാണ് ദയാവധം ചെയ്ത് സംസ്ക്കരിച്ചത്. രണ്ടു ദ്രുതകർമസംഘങ്ങളാണ് കേന്ദ്ര സർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരമുള്ള നടപടികൾ നിർവഹിച്ചത്. ഒരു വെറ്ററിനറി സർജൻ, രണ്ട് ലൈവ് സ്റ്റോക് ഇൻസ്പെക്ടർമാർ, നാലു തൊഴിലാളികൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
പക്ഷിപ്പനിയെത്തുടർന്ന് 9691 വളർത്തുപക്ഷികളെ ദയാവധം ചെയ്ത് ശാസ്ത്രീയമായി സംസ്ക്കരിച്ചു
