കാലാവധി പൂര്‍ത്തിയായിട്ടും പദവി ഒഴിയാതെ വയനാട്ടിലെ ഡിടിപിസി സെക്രട്ടറി അജേഷ് കെജി. അജേഷിന്റെ കാലാവധി നീട്ടി നല്‍കിയിട്ടില്ലെന്നും തുടരുന്നത് അനധികൃതമായിട്ടാണെന്നും ഡിടിപിസി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറും, അജേഷ് നിയമവിരുദ്ധമായി ചുമതലയില്‍ തുടരുന്നുവെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീയും സ്ഥിരീകരിച്ചു. ഡിടിപിസി സെക്രട്ടറി എന്ന നിലയില്‍ അജേഷിന് സർക്കാർ അനുവദിച്ച നിയമനത്തിന്റെ കരാർ അവസാനിച്ചിട്ട് 14 ദിവസം കഴിഞ്ഞു. എന്നിട്ടും പിരിഞ്ഞുപോകാതെ അനധികൃതമായി പദവിയില്‍ തന്നെ തുടരുകയാണ് അജേഷ്. അനധികൃതമായി തുടരുമ്പോള്‍ തന്നെ ടൂറിസം വകുപ്പുമായി ബന്ധപ്പെട്ട നിരവധി ഫയലുകളില്‍ അജേഷ് ഒപ്പിട്ടുവെന്നതും , വകുപ്പിന്റെ പല യോഗങ്ങളിലും അജേഷ് പങ്കെടുത്തതും വിവാദമായിട്ടുണ്ട്.
കാലാവധി പൂര്‍ത്തിയായിട്ടും പദവി ഒഴിയാതെ വയനാട്ടിലെ ഡിടിപിസി സെക്രട്ടറി
