പോലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഇനി ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യില്ല. ഗതാഗത കമ്മീഷണറാണ് സർക്കുലർ ഇറക്കിയത്.ആദ്യം എംവിഡി കേസ് അന്വേഷിക്കണം. അന്വേഷണത്തിൽ പ്രതി കുറ്റം ചെയ്തു എന്ന് തെളിഞ്ഞാൽ മാത്രമേ നടപടിയെടുക്കാവൂ എന്ന്എ.ഡി.ജി.പി. എസ് ശ്രീജിത്ത് നിർദ്ദേശം നൽകി. സ്വഭാവിക നീതി ഉറപ്പാക്കുന്നതിനാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുന്നതിൽ മാറ്റം വരുത്തിയത്.ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ മുതൽ ഉള്ള ഉദ്യോഗസ്ഥർക്കാണ് ഗതാഗത കമ്മീഷണറുടെ സർക്കുലർ.ഇരുചക്ര വാഹനത്തിലെ ട്രിപ്പിൾ റൈഡിനും, അപകടകരമായി വാഹനമോടിക്കൽ, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനം ഇടിച്ചിട്ട് നിർത്താതെ പോകൽ തുടങ്ങിയ കേസുകളിലും ലൈസൻസ് സസ്പെൻഡ് ചെയ്യും. മൊബൈൽ ഫോണിൽ സംസാരിച്ച് മൂന്നു തവണ പിടിച്ചാലും ലൈസൻസ് സസ്പെൻഡ് ചെയ്യും.
പോലീസ് എഫ്ഐആറിന്റെ അടിസ്ഥാനത്തിൽ ഇനി ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യില്ല
