തിരുവനന്തപുരംമേയർ ആര്യാ രാജേന്ദ്രൻ തടഞ്ഞുനിർത്തിയ, കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതില്‍ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാർഡ് പാർട്ടിക്കാർ എടുത്തുമാറ്റിയതാകാമെന്നും യദു ആരോപിച്ചു. വാഹനം പുറപ്പെട്ടത് മുതല്‍ സിസിടിവി ക്യാമറ പ്രവര്‍ത്തിച്ചിരുന്നു. സ്ക്രീനിൽ ദൃശ്യങ്ങള്‍ തെളിഞ്ഞു വന്നിരുന്നു എന്നും യദു വ്യക്തമാക്കി. സംഭവത്തിൽ ഗതാഗത മന്ത്രി കെ പി ഗണേഷ് കുമാർ അന്വേഷണത്തിന് നിർദ്ദേശം നൽകി. കെഎസ്ആർടിസി സിഎംഡിക്കാണ് നിർദ്ദേശം നൽകിയത്.
കെഎസ്ആർടിസി ബസിലെ സിസിടിവി മെമ്മറി കാർഡ് കാണായതില്‍ ദുരൂഹതയുണ്ടെന്ന് ഡ്രൈവര്‍ യദു
