നല്ല ചൂടോടെ ചായയും കാപ്പിയും കുടിച്ചിറക്കുന്നത് ഒരു രസമൊക്കെ തന്നെയാണ്. പക്ഷേ, ഇത്തരം ശീലങ്ങള്‍ അത്ര ആരോഗ്യകരമാണോ എന്ന കാര്യത്തില്‍ പല അഭിപ്രായങ്ങളുണ്ട്. നിത്യവുമുള്ള ഇവയുടെ ഉപയോഗം വായിലും അന്നനാളിയിലും അര്‍ബുദം വരെ ഉണ്ടാക്കാമെന്ന് വിദഗ്ധര്‍ പറയുന്നു. ചൂട് പാനീയങ്ങള്‍ മൂലമുണ്ടാകുന്ന ഉയര്‍ന്ന താപനില നമ്മുടെ കോശങ്ങള്‍ വിഭജിക്കുന്നതിന്റെയും സ്വയം പുനര്‍നിര്‍മ്മിക്കുന്നതിന്റെയും രീതിയെ ബാധിക്കാമെന്നും ഇത് അര്‍ബുദസാധ്യത വര്‍ധിപ്പിക്കാമെന്നും പറയുന്നു. അന്നനാളിയില്‍ നീര്‍ക്കെട്ടിനും കോശങ്ങളുടെ വ്യതിയാനങ്ങള്‍ക്കും ചൂട് പാനീയങ്ങള്‍ കാരണമാകാം. 65 ഡിഗ്രി സെല്‍ഷ്യസിലോ 149 ഡിഗ്രി ഫാരന്‍ഹീറ്റിലോ കൂടുതല്‍ താപനിലയുള്ള പാനീയങ്ങളാണ് അപകട സാധ്യതയുണ്ടാക്കുന്നതെന്ന് കരുതപ്പെടുന്നു. പാനീയങ്ങളുടെ ചൂട് മിതമായ തോതിലാക്കുന്നത് ഇത്തരം അപകട സാധ്യതകള്‍ കുറയ്ക്കുമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ക്കുന്നു. ചൂട് പാനീയങ്ങള്‍ക്ക് പുറമേ പുകവലി, മദ്യപാനം, മോശം ദന്തശുചിത്വം എന്നിവയും വായിലെയും അന്നനാളിയിലെയും അര്‍ബുദസാധ്യത വര്‍ധിപ്പിക്കുന്നു.
ചൂടോടെ ചായയും കാപ്പിയും കുടിക്കുന്നത് അര്‍ബുദമുണ്ടാക്കും
