ഹൃദയസംബന്ധമായ പ്രശ്‌നങ്ങളില്‍ ശരീരം നല്‍കുന്ന മുന്നറിയിപ്പുകള്‍ പകുതിയിലേറെ ആളുകളും അവഗണിക്കുന്നുവെന്ന് പല ആരോഗ്യ സര്‍വെകളും ചൂണ്ടിക്കാണിക്കുന്നു. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലാത്ത, ഒരു മുതിര്‍ന്ന വ്യക്തിക്ക് 20 സെക്കന്റ് നേരം ശ്വാസം പിടിച്ചുവെക്കാന്‍ സാധിക്കണം. പടികള്‍ കയറാനും ടോയ്ലറ്റില്‍ കുത്തിയിരിക്കാനും കഴിയണം. ആരോഗ്യമുള്ള ഹൃദയത്തിന്റെ ലക്ഷണങ്ങളാണ് ഇത്. അടുത്തിടെ നടന്ന ഒരു പബ്ലിക് സ്റ്റഡിയില്‍ ഇരിക്കുന്നിടത്ത് നിന്ന് പെട്ടെന്ന് എഴുന്നേല്‍ക്കുമ്പോള്‍ അഞ്ചില്‍ ഒരാള്‍ക്ക് വീതം തലകറക്കവും 11 ശതമാനം ആളുകള്‍ക്ക് നെഞ്ചുവേദനയും അനുഭവപ്പെടുന്നതായി കണ്ടെത്തി. മൂന്നിലൊന്ന് ആളുകളും അത്തരം ലക്ഷണങ്ങള്‍ പല വ്യത്യസ്ത കാര്യങ്ങളില്‍ നിന്നാകാമെന്ന് കരുതുന്നു. അതേസമയം 26 ശതമാനം ആളുകള്‍ അവയെ ഗൗരവമായി എടുക്കാറില്ല. 17 ശതമാനം ആളുകള്‍ ഇത്തരം ലക്ഷണങ്ങള്‍ മറ്റുള്ളവരോട് തുറന്നു പറയാന്‍ മടി കാണിക്കുന്നു. 13 ശതമാനം ആളുകള്‍ തങ്ങള്‍ക്ക് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള പ്രായമായിട്ടില്ലെന്ന് കരുതി ലക്ഷണങ്ങള്‍ അവഗണിക്കുന്നു.
ഹൃദയസംബന്ധമായ ഈ ലക്ഷണങ്ങള്‍ ഒരിക്കലും അവഗണിക്കരുത്. വേഗത്തില്‍ എഴുന്നേല്‍ക്കുമ്പോള്‍ തലകറക്കം, ശ്വാസതടസ്സം, കുനിയാന്‍ ബുദ്ധിമുട്ട്, ഹൃദയമിടിപ്പ് (നാഡിതുടിക്കല്‍), നെഞ്ച് വേദന (നെഞ്ചില്‍ വലിഞ്ഞു മുറുകുന്ന വേദന), ഇടതു കൈ വേദന – (കഴുത്തിലോ കൈകളുടെ മുകള്‍ ഭാഗത്തോ), എഴുന്നേല്‍ക്കാന്‍ ബുദ്ധിമുട്ട്, നെഞ്ചിലെ അസ്വസ്ഥത, കാലുകളില്‍ നീര്, ക്രമരഹിതമായ ഹൃദയമിടിപ്പ്.