യുദ്ധത്തില്‍ തകര്‍ന്ന ഗാസ ഏറ്റെടുക്കും എന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആശയം മികച്ചതും പിന്തുടരേണ്ടതാണെന്നുമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വൈറ്റ് ഹൗസില്‍ ബെഞ്ചമില്‍ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഗാസ ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞത്. ഗാസയെ പുനർനിർമ്മിച്ച് മനോഹരമാക്കാൻ അമേരിക്കയ്ക്ക് കഴിയുമെന്ന് ട്രംപ് വ്യക്തമാക്കി.യുദ്ധത്തില്‍ തകര്‍ന്ന പ്രദേശത്തിനുവേണ്ടി ഇതാദ്യമായാണ് ഇത്രയും നല്ല ഒരു ആശയം താന്‍ കേള്‍ക്കുന്നതെന്നും ഗാസയില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ ആഗ്രഹിക്കുന്നവരെ അതിന് അനുവദിക്കുക എന്നതാണുദ്ദേശം, അതിലെന്താണ് തെറ്റെന്നും അവര്‍ക്ക് ഗാസയില്‍ നിന്ന് മാറിപ്പോകാം. തിരിച്ചു വരികയും ചെയ്യാമെന്നും ഗാസ പുനര്‍നിര്‍മ്മിക്കാന്‍ അവര്‍ക്ക് സാധിക്കില്ല ഗാസ ഏറ്റെടുക്കുക എന്ന ആശയം പ്രാവര്‍ത്തികമായാല്‍ എല്ലാവരുടേയും ഭാവിയില്‍ മാറ്റമുണ്ടാകുമെന്നും നെതന്യാഹു പറഞ്ഞു.
ഗാസ ഏറ്റെടുക്കാനുള്ള ട്രംപിന്റെ തീരുമാനത്തെ പുകഴ്ത്തി നെതന്യാഹു
