പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ചാനൽ ചർച്ചയിലെ വിദ്വേഷ പരാമർശത്തിൽ കോട്ടയം ജില്ലാ സെക്ഷൻസ് കോടതിയാണ് ജാമ്യ ഹർജി തള്ളിയത്. ജാമ്യ ഹർജി തള്ളിയ സാഹചര്യത്തിൽ നാളെ ഹൈകോടതിയിൽ ജാമ്യ അപേക്ഷ നൽകാനാണ് പിസി ജോർജിൻ്റെ തീരുമാനം. മതസ്പർദ്ധ വളർത്തൽ, കലാപ ആഹ്വാനം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. യൂത്ത് ലീഗിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. പിസി ജോർജിൻ്റെ പരാമർശത്തിൽ വ്യാപകമായി വിമർശനം ഉയർന്നിരുന്നു.
പിസി ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
