കോട്ടയം കുഞ്ഞച്ചന്, കിഴക്കന്‍ പത്രോസ്, പ്രായിക്കര പാപ്പാന്, കന്യാകുമാരി എക്സ്പ്രസ്സ്, ഉപ്പുകണ്ടം ബ്രദേര്‍സ്, മാന്യന്മാര്, സ്റ്റാന്ലിന് ശിവദാസ്, പാളയം തുടങ്ങി ഒട്ടനവധി ഹിറ്റ് സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച പ്രിയ സംവിധായകന് ടി.എസ്. സുരേഷ് ബാബു ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഡിഎന്‍എ’യുടെ ട്രെയിലര്‍ പുറത്തിറങ്ങി. യുവ നടന് അഷ്കര്‍ സൗദാന്‍ നായകനാകുന്ന ഡിഎന്‍എ ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.വി.അബ്ദുള്‍ നാസ്സറാണ് നിര്‍മ്മിക്കുന്നത്. എ.കെ. സന്തോഷിന്റെ തിരക്കഥയില്‍ പൂര്‍ണ്ണമായും, ഇന്‍വസ്റ്റിഗേറ്റീവ്- ആക്ഷന്‍-മൂഡിലുള്ള ഈ ചിത്രത്തില്‍ മലയാളത്തിലെ മികച്ച ടെക്നീഷ്യന്‍സും അണിനിരക്കുന്നുണ്ട്. ഡിഎന്‍എ ജൂണ്‍ 14-ന് കേരളത്തിനകത്തും പുറത്തും പ്രദര്‍ശനത്തിനെത്തും. റായ് ലക്ഷ്മി, റിയാസ് ഖാന്, ബാബു ആന്റണി, അജു വര്‍ഗീസ്, രണ്‍ജി പണിക്കര്‍, ഇര്‍ഷാദ്, രവീന്ദ്രന്, ഹന്നാ റെജി കോശി, ഇനിയ, ഗൗരിനന്ദ, സ്വാസിക, സലീമ, സീത, ശിവാനി, സജ്നാ (ബിഗ് ബോസ്), അഞ്ജലി അമീര്‍, ഇടവേള ബാബു, സുധീര്‍ (ഡ്രാക്കുള ഫെയിം), കോട്ടയം നസീര്‍, പത്മരാജ് രതീഷ്, സെന്തില്‍ കൃഷ്ണ, കൈലാഷ്, കുഞ്ചന്‍, രാജാ സാഹിബ്, മജീദ്, ബാദുഷ, ജോണ്‍ കൈപ്പള്ളില്‍, രഞ്ജു ചാലക്കുടി, രാഹുല്‍, രവി വെങ്കിട്ടരാമന്, ശിവന് ശ്രീനിവാസന് തുടങ്ങിയ വന്‍ താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
‘ഡിഎന്‍എ’ ചിത്രത്തിന്റെ ട്രെയിലര്‍
