പാലക്കാട്ടെയും ചേലക്കരയിലെയും സ്ഥാനാര്ത്ഥികലേ പിൻവലിക്കണമെന്ന പിവി അൻവറിന്റെതീരുമാനത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാക്കൾ. ചര്‍ച്ചകള്‍ നടക്കട്ടെയെന്നും ഫാസിസ്റ്റ് ശക്തികളെ തോൽപ്പിക്കാൻ ഒരുമിച്ച് നിൽക്കണം. അതിനാൽ തന്നെ അൻവറുമായുള്ള ചര്‍ച്ചയിൽ വാതിൽ അടഞ്ഞിട്ടില്ല. അൻവറിനെതിരെ എന്തിനാണ് വാതിൽ അടയ്ക്കുന്നത് എന്നും ചര്‍ച്ചകള്‍ നടക്കട്ടെയെന്നും സുധാകരൻ പറഞ്ഞു. പാലക്കാട് പാർട്ടിയിലെ ചെറിയ പ്രശ്നങ്ങൾ മാധ്യമങ്ങൾ പർവതീകരിക്കുകയാണെന്നും സുധാകരൻ ആരോപിച്ചു. എന്നാൽ അൻവറിന് സൗകര്യമുണ്ടെങ്കിൽ സ്ഥാനാര്‍ത്ഥികളെ പിന്‍വലിച്ചാൽ മതിയെന്നും അൻവറിന്റെ ഒരു ഉപാധിയും അംഗീകരിക്കില്ലെന്നും ഇനി ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി
പിവി അൻവറിന്റെ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കാനുള്ള നീക്കത്തിൽ കോണ്‍ഗ്രസിൽ ഭിന്നാഭിപ്രായം
