മഹാരാഷ്ട്രയിൽ ലോക് സഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യത്തിനേറ്റ തിരിച്ചടിയിൽ അമ്പരിപ്പിക്കുന്ന പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. തിരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത്താൻ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നാണ് ഫഡ്നാവിസ് പ്രഖ്യാപിച്ചത്. മഹാവികാസ് അഘാഡിയ്ക്ക് സഹതാപ വോട്ടുകൾ ലഭിച്ചെന്നും അതാണ് ബി ജെ പി സഖ്യത്തിന് തിരിച്ചടിയായതെന്നും അദ്ദേഹം വ്യക്തമാക്കി. ഫഡ്നാവിസ് രാജിവയ്ക്കില്ലെന്ന് ബി ജെ പി നേതാവും മന്ത്രിയുമായ ഗിരീഷ് മഹാജൻ . അത്തരമൊരു തീരുമാനം പാർട്ടി അംഗീകരിക്കില്ല. മഹാരാഷ്ട്ര സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനത്ത് ഫഡ്നാവിസ് തുടരുമെന്നും ഗിരീഷ് മഹാജൻ കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിൽ ലോക് സഭ തിരഞ്ഞെടുപ്പിൽ എൻ ഡി എ സഖ്യത്തിനേറ്റ തിരിച്ചടിയിൽ അമ്പരിപ്പിക്കുന്ന പ്രഖ്യാപനവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്
