ജമ്മു കശ്മീരിലെ കുപ്വാരയിലെ ലഷ്കർ-ഇ-തൊയ്ബ മൊഡ്യൂളിലെ പ്രധാന അംഗത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. കുപ്വാര സ്വദേശിയും മുൻ സൈനികനുമായ റിയാസ് അഹമ്മദ് റാത്തറാണ് പിടിയിലായത്. കുപ്വാരയിലെ കർണാ മേഖലയിൽ നിന്ന് വെടിക്കോപ്പുകളും ആയുധങ്ങളും സഹിതം അഞ്ചംഗ ഭീകരസംഘത്തെ പിടികൂടിയത് ഈയടുത്താണ്. ഇതുമായി ബന്ധപ്പെട്ട മുഖ്യ കണ്ണിയാണ് ഇപ്പോൾ അറസ്റ്റിലായ റിയാസ് അഹമ്മദ് എന്നാണ് വിവരം.2023 ജനുവരി 31ന് ഇന്ത്യൻ സൈന്യത്തിൽ നിന്ന് വിരമിച്ച ആളാണ് റിയാസ് അഹമ്മദ്.
ജമ്മു കശ്മീരിലെ കുപ്വാരയിലെ ലഷ്കർ-ഇ-തൊയ്ബ മൊഡ്യൂളിലെ പ്രധാന അംഗത്തെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു
