ബിജെപി ദില്ലി ഭരിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവ്വേ ഫലം . ജാതി, മേഖല, പ്രായം എന്നിവ തിരിച്ചുള്ള സർവ്വേയിൽ ബിജെപിക്ക് മുൻതൂക്കo . സമുദായങ്ങളിൽ 48 ശതമാനവും 50 ശതമാനം പുരുഷന്മാരും, 46 ശതമാനം സ്ത്രീകളും ബിജെപിക്ക് ഒപ്പമാണെന്നും സർവ്വേയിൽ പറയുന്നു. ഇന്നലെ പുറത്തുവന്ന ഒരു സർവ്വേ ഒഴികെ മറ്റെല്ലാ സർവ്വേകളിലും ബിജെപിക്ക് മുൻതൂക്കമാണ് പ്രവചിച്ചിരിക്കുന്നത്.ദില്ലിയിൽ 3 ലോക്സഭാ മണ്ഡലങ്ങളിലുള്ള 30 നിയമസഭാ സീറ്റുകളിൽ 18 ഉം ബിജെപി വിജയിക്കും. എഎപിക്ക് 12 സീറ്റ് ലഭിക്കുമെന്നും കോൺഗ്രസിന് സീറ്റുകൾ ലഭിക്കില്ലെന്നും സർവ്വേ ചൂണ്ടിക്കാട്ടുന്നു. അതേസമയം, തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ആംആദ്മിപാർട്ടി രംഗത്തെത്തി.
ബിജെപി ദില്ലി ഭരിക്കുമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ സർവ്വേ ഫലം
