ഓപണ്‍ എ.ഐ തങ്ങളുടെ ഡീപ് റിസര്‍ച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളിനെ എല്ലാ ചാറ്റ് ജി. പി.ടി ഉപയോക്താക്കള്‍ക്കും ലഭ്യമാക്കുന്നു. ‘ലൈറ്റ് വെയ്റ്റ്’ വേര്‍ഷന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ടൂള്‍, പെയ്ഡ് ഉപയോക്താക്കള്‍ക്കുവേണ്ടി മാത്രമായി ചുരുക്കിയതായിരുന്നു. ഒ4-മിനി എഐ മോഡലിലൂടെ ലഭ്യമാക്കുന്ന ഈ വേര്‍ഷന്‍ ചില നിരക്ക് പരിധികളുണ്ട്. അതായത് പെയ്ഡ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യവും സൗജന്യ ഉപയോക്താക്കള്‍ക്ക് കിട്ടില്ല. ഗൂഗ്ള്‍ തങ്ങളുടെ ഡീപ് റിസര്‍ച്ച് മോഡല്‍ എല്ലാവര്ക്കും ലഭ്യമാക്കിയതിന് പിന്നാലെയാണ് ഓപണ്‍ എ.ഐയും ഈ വഴിയിലെത്തുന്നത്. സൗജന്യ ഉപയോക്താക്കള്‍ക്ക് ഒരു മാസം അഞ്ച് ലൈറ്റ് വെയ്റ്റ് ഡീപ് റിസര്‍ച്ച് ചോദ്യങ്ങള്‍ക്ക് അവസരമുണ്ട്. ചാറ്റ് ജി.പി.ടി പ്രോ ഉപയോക്താക്കള്‍ക്കാകട്ടെ, നിലവിലെ 100 ഡീപ് റിസര്‍ച്ച് അന്വേഷണങ്ങള്‍ എന്നത് 250 ആക്കി ഉയര്‍ത്തും. റെഗുലര്‍ വേര്‍ഷന്റെ അത്ര വിശദമായി മറുപടി ഉണ്ടാവില്ലെങ്കിലും ഗുണമേന്മയില് ഒട്ടും കുറവപണ്ടാകില്ല. ഒരു വിഷയത്തെക്കുറിച്ച് ഒട്ടേറെ വിശ്വസനീയ ഉറവിടങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച്, വിശകലനം ചെയ്ത്, സമന്വയിപ്പിച്ച് ആ വിഷയം ആഴത്തില്‍ മനസ്സിലാക്കാനുപയോഗിക്കുന്ന എ.ഐ ടൂളുകളാണ് ഡീപ് റിസര്‍ച്ച്.
ചാറ്റ് ജി.പി.ടി ഉപയോക്താക്കള്‍ക്കെല്ലാം ഇനി ഡീപ് റിസര്‍ച്ചും
