ചെങ്കോട്ട സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ കൂടി മരിച്ചതായി ഇന്ന് ദില്ലിയിലെ എൽഎൻജെപി ആശുപത്രി സ്ഥിരീകരിച്ചു. ഇവിടെ ചികിത്സയിൽ കഴിഞ്ഞിരുന്ന ബിലാലാണ് മരിച്ചത്. ഇതോടെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയി. അതേസമയം സ്ഫോടണം നടന്ന സ്ഥലത്ത് നിന്നും ആയിരം അടി (300 മീറ്റർ) ദൂരെയുള്ള കടയ്ക്ക് മുകളിൽ നിന്ന് ശരീര ഭാഗം കണ്ടെത്തി. ലജ്‌പത് റായ് മാർക്കറ്റിലെ കടയ്ക്ക് മുകളിൽ ഒരാളുടെ വേർപെട്ട കൈ കിടക്കുന്നതിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചെങ്കോട്ടയ്ക്ക് സമീപത്തായി സ്ഥിതി ചെയ്യുന്ന വ്യാപാര കേന്ദ്രമാണിത്. വിവരമറിഞ്ഞ് ദില്ലി പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി.
ദില്ലി ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ മരണം 13 ആയി ഉയർന്നു
