ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം അതി തീവ്ര ന്യൂന മർദ്ദമായി മാറിയതോടെ വീണ്ടും മഴ വരുന്നു. ഇന്ന് രാത്രിയോടെ അതിതീവ്ര ന്യൂനമർദ്ദം ഒഡിഷ – ആന്ധ്രാ തീരത്ത് ഗോപാൽപൂരിനും പരദ്വീപിനും ഇടയിൽ കര തൊടുമെന്നാണ് പ്രവചനം. ഈ സാഹചര്യത്തിൽ ആന്ധ്രയിലും ഒഡിഷയിലും ശക്തമായ മഴക്കാണ് സാധ്യത. കേരളത്തിൽ വടക്കൻ ജില്ലകളിലും മഴ കനക്കാൻ സാധ്യതയുണ്ട്.
ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം അതി തീവ്ര ന്യൂന മർദ്ദമായി മാറിയതോടെ വീണ്ടും മഴ വരുന്നു
