ഹമാസ് തീവ്രവാദ സംഘടനയാണെന്ന മുസ്ലീം ലീഗ് പലസ്തീന്‍ ഐക്യദാര്‍ഢ്യ വേദിയിലെ പരാമര്‍ശം വിവാദമായതിന് പിന്നാലെ ഇന്ന് തിരുവനന്തപുരത്ത് മഹല്ല് എംപവര്‍മെന്‍റ് മിഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍നിന്ന് ശശി തരൂര്‍ എം.പിയെ ഒഴിവാക്കിയിരുന്നു. വർഷങ്ങൾക്ക് മുൻപ് ഹമാസിനെ വിമർശിച്ചു സിപിഎം നേതാവ് എം.എ ബേബി നടത്തിയ വീഡിയോ പ്രചാരണത്തിൽ ആയതോടെ എം എ ബേബിയേയും ഒഴിവാക്കി.നിലവിൽ മത പണ്ഡിതന്മാർ മാത്രമാണ് പരിപാടിയിൽ പങ്കെടുക്കുക.