പെരിയ കേസ് പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്. കണ്ണൂര്‍ ജയില്‍ സൂപ്രണ്ടിന്റെ അപേക്ഷ കൊച്ചി സിബിഐ കോടതി അംഗീകരിച്ചു. ഒന്നാം പ്രതി എ.പീതാംബരന്റെ പരിശോധനയ്ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നും കോടതി നിർദേശിച്ചു. അനുമതി ഇല്ലാതെ ജയിലിൽ സുഖചികിത്സ നൽകിയെന്ന റിപ്പോർട്ടിൽ കണ്ണൂർ ജയിൽ സൂപ്രണ്ട് മാപ്പ് എഴുതിനൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ജയിൽമാറ്റാൻ കോടതി ഉത്തരവിട്ടത്.
പെരിയ കേസ് പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ കോടതി ഉത്തരവ്
