Screenshot 2025 06 10 20 46 35 704 com.google.android.googlequicksearchbox edit

നിലമ്പൂരിലേക്ക് തന്നെ ക്ഷണിക്കാത്തതുകൊണ്ടാണ് പ്രചാരണത്തിന് പോകാത്തതെന്ന ശശി തരൂരിന്റെ പരാതി തള്ളി കോൺഗ്രസ്. പാർട്ടി പുറത്തിറക്കിയ ലിസ്റ്റ് പ്രകാരം തരൂർ താര പ്രചാരകനാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ താര പ്രചാരക പട്ടിക ഇത് സാക്ഷ്യപ്പെടുത്തുന്നു. ജൂണ്‍ രണ്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന് പാർട്ടി നൽകിയ 40 പേരുടെ താര പ്രചാരക പട്ടികയിൽ എട്ടാമനാണ് ശശി തരൂര്‍. അതേസമയം, ഒരു നേതാവിനേയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രത്യേകം ക്ഷണിക്കാറില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതികരിച്ചത്. കോണ്‍ഗ്രസിനോട് കൂറുള്ള നേതാക്കള്‍ നിലമ്പൂരില്‍ പ്രചാരണത്തിന് വന്നിട്ടുണ്ടെന്നും, പ്രത്യേകം ക്ഷണിക്കാന്‍ അവിടെ ആരുടെയും കല്യാണമല്ല നടക്കുന്നതെന്നുമാണ് രാജ്മോഹന്‍ ഉണ്ണിത്താന്‍റെ പ്രതികരണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *