ആർആർആർ സിനിമ ഒരുക്കിയത് മോദിയാണെന്ന് പറയരുതെന്ന പരിഹാസവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ഓസ്കാർ പുരസ്കാരം ലഭിച്ച ആർആർആർ സിനിമയെ കുറിച്ച് പറഞ്ഞാണ് കേന്ദ്ര സർക്കാരിനെ മല്ലികാർജ്ജുൻ ഖർഗെ പരിഹസിച്ചിരിക്കുന്നത്. ഓസ്കാർ പുരസ്കാര ജേതാക്കൾ തെന്നിന്ത്യയിൽ നിന്നുള്ളവരായതിൽ അഭിമാനമെന്നും ഖർഗെ പറഞ്ഞു. അതോടൊപ്പം അദാനി വിഷയത്തിൽ ലോക്സഭയിലുണ്ടായ ബഹളത്തെ തുടർന്ന് രണ്ടു മണി വരെ സഭ നിർത്തി വെച്ചു.